വീട്ടിൽ വൈദ്യുതി കിട്ടി, സന്തോഷത്താൽ കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങി; വിദ്യാർഥിക്കു ദാരുണാന്ത്യം
Mail This Article
×
നാദാപുരം∙ വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇരുവരും വീടിനടുത്തുള്ള പാറക്കുളത്തിൽ കുളിക്കാൻ പോയി. നീന്തൽ അറിയാത്ത സൂര്യജിത് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തായ വിദ്യാർഥി സമീപത്തെ ക്ലബിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് സൂര്യജിത്തിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.