ആഡംബര കാറിൽ 10 ദിവസം പഴക്കമുള്ള മൃതദേഹം; മരണകാരണം അമിത ലഹരി?
Mail This Article
×
ചെന്നൈ ∙ വൽസരവാക്കത്തു റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽനിന്ന് 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വൽസരവാക്കം പൊലീസ് സ്റ്റേഷനു പിന്നിൽ നിർത്തിയിട്ട കാറിൽനിന്നാണു 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു വിശദമായ അന്വേഷണം നടത്തി. അമിത ലഹരി ഉപയോഗം കാരണമാണു മരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
English Summary:
Valasaravakkam Shocked: A decomposed body believed to be around 10 days old, was found inside a luxury car parked near the Valasaravakkam police station. Police are investigating the death, possibly a drug overdose, and awaiting post-mortem results.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.