ADVERTISEMENT

കൊച്ചി ∙ സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി ബിപിൻ സി.ബാബു ഹൈക്കോടതിയെ സമീപിച്ചു. ഭാര്യ നൽകിയ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. പാർട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹർജിയിലുണ്ട്. സിപിഎം വിട്ട് ദിവസങ്ങൾക്കു മുൻപാണ് ബിപിൻ സി.ബാബു ബിജെപിയിൽ ചേ‍ർന്നത്. 

ബിപിന്റെ ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിലാണ് ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദിച്ചു തുടങ്ങിയ പരാതികളിലാണ് കേസ്. ബിപിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. ഹർജി വ്യാഴാഴ്ച പരിഗണിച്ചേക്കും.

മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡിവൈഎഫ്ഐ അംഗവുമാണ് മിനിസ. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. തന്റെ പിതാവിൽ നിന്ന് ബിപിൻ സി.ബാബു 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, കരണത്ത് അടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ബിപിൻ സി.ബാബു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെ മിനിസയും സിപിഎം പ്രവർത്തകരും ചേർന്ന് ‘പോയി തന്നതിന് നന്ദി’ എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.

English Summary:

Dowry Case: Bipin C Babu who recently left the CPM to join the BJP, has approached the Kerala High Court seeking anticipatory bail in a dowry harassment case filed by his wife, Minisa Jabbar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com