ADVERTISEMENT

ശബരിമല∙ പുല്ലുമേട് - സന്നിധാനം കാനനപാതയിൽ വനത്തിനുള്ളിൽ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽനിന്നു ദർശനത്തിനായി എത്തിയ തീർഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58), ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. തീർഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. 

ഇവരോടൊപ്പം എത്തിയ സംഘാംഗങ്ങൾ പാണ്ടിത്താവളത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ സന്നിധാനത്തുനിന്നു രണ്ടു കിലോമീറ്റർ മാറി ഓടംപ്ലാവിൽനിന്നു കണ്ടെത്തുകയായിരുന്നു.

സ്ട്രെക്ചറിൽ എത്തിച്ച ഇരുവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത ബുധനാഴ്ച രാവിലെയാണു വീണ്ടും തുറന്നത്.

English Summary:

Sabarimala Temple News Updates : Two female pilgrims were rescued by the Fire Force after getting stranded in the forest on the Sabarimala trekking path.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com