കർണാടകയിൽനിന്ന് ഗുരുവായൂരിലേക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; വിദ്യാർഥികളടക്കം 15 പേർക്ക് പരുക്ക്
Mail This Article
×
വൈത്തിരി∙ വയനാട്ടില്‍ പൂക്കോട് വെറ്ററിനറി കോളജ് ഗേറ്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്. കര്‍ണാടകയിലെ കുശാല്‍ നഗറില്‍നിന്നു ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പരുക്കേറ്റവരില്‍ വിദ്യാര്‍ഥികളും ബസ് ഡ്രൈവറും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടും. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രി, മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 47 വിദ്യാര്‍ഥികളും 9 അധ്യാപകരും ബസില്‍ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
English Summary:
Wayanad Tourist Bus Accident : A tourist bus traveling from Kushal Nagar to Guruvayur overturned near Pookode in Wayanad, injuring 15 passengers, including students and teachers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.