എലത്തൂരിൽ വീണ്ടും ഡീസൽ ചോർച്ചയെന്ന് നാട്ടുകാർ; 2000 ലീറ്റർ പ്ലാന്റിലേക്കു മാറ്റിയെന്ന് എച്ച്പിസിഎൽ
Mail This Article
×
എലത്തൂർ ∙ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ (എച്ച്പിസിഎൽ) നിന്നു വീണ്ടും ഇന്ധന ചോർച്ചയെന്നു നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തുന്നതായി നാട്ടുകാർ പറഞ്ഞു. പ്രശ്നം പൂർണമായി പരിഹരിച്ചെന്നാണ് എച്ച്പിസിഎലിന്റെ നിലപാട്. 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റിയെന്ന് എച്ച്പിസിഎൽ അറിയിച്ചു.
ഫറോക്ക് ഐഒസിയിൽനിന്നു രാത്രി 12 മണിയോടെ എത്തിയ അഗ്നിരക്ഷാസേനയും ടെക്നിക്കൽ സംഘവുമാണു മെഷീനുകളുടെ സഹായത്തോടെ ടാങ്കറിലും ബാരലിലേക്കും ഇന്ധനം മാറ്റി പ്ലാന്റിലേക്കു കൊണ്ടുപോയത്. ബാരലുകൾ പ്ലാന്റിൽ ഇല്ലാത്തതിനാൽ ഡീസൽ ശേഖരിക്കുന്നതു വൈകിയിരുന്നു. ടാങ്കർ ലോറി എത്തിച്ചാണു പരിഹരിച്ചത്. എറണാകുളത്തെ പ്ലാന്റിൽനിന്നു പത്തോളം ബാരലുകൾ പുലർച്ചെ ഒരു മണിയോടെ എത്തിച്ചു.
English Summary:
Elathur Diesel Leak: Residents of Elathur report another diesel leak from the Hindustan Petroleum Plant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.