ADVERTISEMENT

മുംബൈ ∙ തിരുവനന്തപുരം നേമം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായെന്നു പരാതി. നാസിക് മിലിറ്ററി യൂണിറ്റിലെ ഉദ്യോഗസ്ഥനായ സജീവ് കുമാറിനെയാണ് (43) കാണാതായത്. നവംബർ 29ന് നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽ എത്തിയ ശേഷം ഭാര്യയെ ഫോണിൽ വിളിച്ചിരുന്നെന്നും പിന്നീട് കോൾ കിട്ടിയിട്ടില്ലെന്നുമാണ് ബന്ധുക്കൾ നൽകിയ പരാതിയിലുള്ളത്.

നാസിക് യൂണിറ്റിലും സജീവ് എത്തിയിട്ടില്ല. കുർള എൽബിഎസ് മാർഗിലെ പാലസ് ഹോട്ടലിൽ സജീവ് മുറിയെടുത്തിരുന്നതായും 2ന് രാവിലെ 11ന് മുറി ഒഴിഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തി. വിവരം ലഭിക്കുന്നവർ നേമം പൊലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ (94476100083) അറിയിക്കണം.

English Summary:

Missing in Mumbai: A soldier from Nemom, Thiruvananthapuram, has gone missing in Mumbai. Sajeev Kumar, an official at Nashik Military Unit, was last seen on December 2nd.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com