ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിൽ തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് അംഗം അഭിഷേക് മനു സിങ്‌വിയുടെ സീറ്റിൽനിന്നും നോട്ടുകെട്ടു കണ്ടെത്തിയതായി രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ. ഇന്നലെ സഭ പിരിഞ്ഞശേഷം ചേംബറിലെ പതിവു പരിശോധനയ്ക്കിടെയാണു നോട്ടുകൾ കണ്ടെത്തിയതെന്നും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധൻകർ വ്യക്തമാക്കി.

‘‘ഇന്നലെ രാജ്യസഭ നിർത്തിവച്ചശേഷം ചേംബറില്‍ നടത്തിയ പതിവു പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സീറ്റ് നമ്പർ 222ൽ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കറൻസി നോട്ടുകൾ ലഭിച്ചത്. ഈ സീറ്റ് തെലങ്കാന സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം അഭിഷേക് മനു സിങ്‌വിക്ക് അനുവദിച്ചിരിക്കുന്നതാണ്. വിഷയം ഉദ്യോഗസ്ഥർ എന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.’’ – ജഗദീപ് ധൻകർ അറിയിച്ചു.

വിശദീകരണവുമായി സിങ്‌വി രംഗത്തെത്തി. ‘‘ഞാൻ ഇതുവരെ സംഭവത്തെക്കുറിച്ച് കേട്ടിട്ടില്ല. രാജ്യസഭയിലേക്കു ഇന്നലെ പോകുമ്പോൾ ഒരു 500 രൂപ നോട്ട് കൈവശം വച്ചിരുന്നു. ഉച്ചയ്ക്ക് 12:57നാണ് സഭയിലെത്തിയത്. ഒരു മണിയോടെ സഭ നിർത്തിവച്ചു. ‌ഉച്ചയ്ക്ക് 1:30 വരെ ഞാൻ പാർലമെന്റ് കന്റീനിൽ ഉണ്ടായിരുന്നു. അതിനുശേഷം പാർലമെന്റിൽനിന്നും മടങ്ങിപ്പോയി.’’ – സിങ്‌വി പറഞ്ഞു.

English Summary:

Currency Notes Found in Rajya Sabha Member's Seat, Investigation Launched: Currency notes were found in the seat of Congress member Abhishek Manu Singhvi from Telangana in the Rajya Sabha, prompting an investigation by Vice President Jagdeep Dhankhar. Singhvi denies any involvement and claims he only had a single 500 rupee note with him.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com