ADVERTISEMENT

ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്നാടിന് 944.80 കോടിരൂപ അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചു. രണ്ട് ഗഡുകളായി തമിഴ്‌നാടിനു പണം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. പുതുച്ചേരിയിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം അധിക തുക അനുവദിക്കുന്ന കാര്യം പരിഗണിക്കും. 2000 കോടിരൂപയുടെ സഹായമാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. 14 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. 1.5 കോടി ജനങ്ങളെയും 2.11 ലക്ഷം ഹെക്ടർ കൃഷി ഭൂമിയെയും ചുഴലിക്കാറ്റ് ബാധിച്ചു.

English Summary:

Cyclone Fengal: Central Government Extends Emergency Aid to Tamil Nadu : Cyclone Fengal has caused significant damage in Tamil Nadu, prompting the central government to allocate ₹944.80 crore in emergency assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com