ADVERTISEMENT

മുംബൈ ∙ നടൻ സൽമാൻ ഖാന്റെ സിനിമ ചിത്രീകരണ സെറ്റിൽ അതിക്രമിച്ച് കടക്കുകയും അംഗരക്ഷകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ദാദറിലെ ശിവാജി പാർക്കിൽ ചിത്രീകരണത്തിനിടെയാണ് സംഭവം. ജൂനിയർ ആർട്ടിസ്റ്റാണ് പിടിയിലായത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരു പറഞ്ഞായിരുന്നു ഭീഷണിയെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് സൽമാൻ സെറ്റിൽ ഉണ്ടായിരുന്നില്ല. അംഗരക്ഷകനും ജൂനിയർ ആർട്ടിസ്റ്റും തമ്മിൽ നേരത്തേ പരിചയമുള്ളവരാണെന്നും ഇരുവരും തമ്മിൽ മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

English Summary:

Salman Khan Film Set: A junior artist was arrested for trespassing and threatening a security guard on Salman Khan's film set in Mumbai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com