നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇനി പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട്; നിയമന ഉത്തരവ് പുറത്തിറങ്ങി
Mail This Article
×
പത്തനംതിട്ട ∙ കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട്(സ്യൂട്ട്) സ്ഥാനത്തേക്ക് നിയമന ഉത്തരവ്. ഇന്നലെയാണ് കലക്ടർ റവന്യൂ വകുപ്പിലെ തഹസിൽദാർമാരുടെ സ്ഥലംമാറ്റവും നിയമനവും നൽകിയുള്ള ഉത്തരവ് പുറത്തിറക്കിയത്.
പത്തനംതിട്ടയിലേക്കു മാറ്റിക്കൊണ്ടുള്ള ലാൻഡ് റവന്യൂ കമ്മിഷണർ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കോന്നി തഹസിൽദാരായിരുന്ന മഞ്ജുഷ നവംബർ തുടക്കത്തിൽ തന്നെ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാറ്റം നൽകിയത്.
English Summary:
K. Manjusha Appointed Senior Superintendent at Pathanamthitta Collectorate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.