തിരുവനന്തപുരത്ത് 19കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹമുറപ്പിച്ചിരിക്കെ
Mail This Article
×
തിരുവനന്തപുരം∙ വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
English Summary:
Thiruvananthapuram Suspected Suicide: Suicide is suspected in the death of a 19-year-old (Namitha)ITI student who was found hanging at her home in Thiruvananthapuram, Kerala, after a reported disagreement with her fiance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.