ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും; അമ്മു എഴുതിവച്ച കുറിപ്പ് പുറത്തുവിട്ട് കുടുംബം
Mail This Article
പത്തനംതിട്ട ∙ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ഹോസ്റ്റൽ മുറിയിൽ എഴുതി വച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ഹോസ്റ്റലിലെ അമ്മുവിന്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വന്നു എന്ന രണ്ടുവരി കുറിപ്പാണ് കുടുംബം പുറത്തുവിട്ടത്.
അമ്മു സജീവ് വീണു മരിച്ച പത്തനംതിട്ട വെട്ടിപ്രത്തെ ഹോസ്റ്റലിൽ എത്തി പുസ്തകങ്ങളും മറ്റ് സാധനങ്ങളും പൊലീസ് സാന്നിധ്യത്തിൽ അച്ഛൻ ഏറ്റുവാങ്ങി. ഇതിൽ നിന്നാണ് അമ്മു എഴുതിവച്ചിരുന്ന ഒരു കുറിപ്പ് കുടുംബത്തിനു കിട്ടിയത്.
അതേസമയം, ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പൽ അബ്ദുൾ സലാമിനെ സ്ഥലംമാറ്റി. പത്തനംതിട്ട ജില്ലയിൽ തന്നെ സീതത്തോട് നഴ്സിങ് കോളജിലേക്കാണ് മാറ്റം. അമ്മു സജീവിന്‍റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് അറസ്റ്റിലായ വിദ്യാർഥിനികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.