ADVERTISEMENT

കൊച്ചി ∙ സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്‌ലിം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. വി.ഡി. സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

‘‘മുസ്‌ലിം ലീഗിലെ പിഎഫ്ഐ ലോബിയാണ് യുഡിഎഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് പിഎഫ്ഐ പിന്തുണ ലഭിച്ചതിന്റെ കടപ്പാട് യുഡിഎഫിന് അവരോടുണ്ടാകുമെന്നുറപ്പാണ്. ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇതെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. മുസ്‌ലിം മതമൗലികവാദ ശക്തികളെ ഒരു കുടക്കീഴിൽ അണിനിരത്തി വർഗീയ അജണ്ട നടപ്പിലാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. യുഡിഎഫ് മതവർഗീയ ശക്തികളുടെ കൂടാരമായി മാറി കഴിഞ്ഞിരിക്കുകയാണ്.’’ – സുരേന്ദ്രൻ പറഞ്ഞു.

English Summary:

K Surendran Slams UDF for Allegedly Supporting Communal Agenda in Munambam Land Dispute: Communal tensions are rising in Kerala as BJP State President K. Surendran accuses the Muslim League of inciting division and fear by claiming Munambam as Waqf land. He alleges the UDF is acting under the influence of the PFI and deceiving the people for political gain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com