ADVERTISEMENT

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമ–വ്യവസായ രംഗത്തെ പ്രമുഖരുമുൾപ്പെടെ ഒട്ടേറെ വിഐപികൾ പങ്കെടുത്ത മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോർട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയിൽ നടന്ന ചടങ്ങിനിടെ മൊബൈൽ ഫോണുകൾ, സ്വർണം, വാച്ചുകൾ, പഴ്സ് എന്നിവയുൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. രണ്ടാം നമ്പർ ഗേറ്റിലൂടെ ആളുകൾ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല.

English Summary:

Maharashtra Theft : Valuables worth Rs 12 lakh were stolen during the Maharashtra government's swearing-in ceremony at Azad Maidan, Mumbai, despite tight security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com