രണ്ടുവർഷം മുമ്പ് വിവാഹനിശ്ചയം; നെടുമങ്ങാട് ഐടിഐ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ കസ്റ്റഡിയിൽ
Mail This Article
×
തിരുവനന്തപുരം∙ നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർഥിനി നമിത (19) ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുതവരൻ സന്ദീപ് കസ്റ്റഡിയിൽ. വലിയമല പൊലീസാണ് സന്ദീപിനെ കസ്റ്റഡിയിൽ എടുത്തത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. രണ്ടുവർഷം മുൻപ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.
കഴിഞ്ഞദിവസം സന്ദീപ് നമിതയുടെ വീട്ടിൽ എത്തുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു. സന്ദീപ് മടങ്ങിപ്പോയതിന് പിന്നാലെയാണ് നമിത ആത്മഹത്യ ചെയ്തത്. നമിതയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സന്ദീപ് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ നമിതയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary:
Nedumangadu Vanchuvam ITI Suicide: Suicide claimed the life of Namitha, a 19-year-old ITI student in Vellarada, fiance Sandeep in police custody Thiruvananthapuram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.