ADVERTISEMENT

തൃശൂർ∙ പുതുക്കാട് സെന്ററിൽ നടുറോഡിൽ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്ത്തി. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. പുതുക്കാട്ടെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയാണു ബബിത. രാവിലെ ജോലിക്കായി പോകവേയാണ് ലെസ്റ്റിൻ ആക്രമിച്ചത്. ഒൻപതുതവണ യുവതിക്ക് കുത്തേറ്റു. 

ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് യുവതിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബബിതയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹമോചനം നേടിയത്. എന്നാൽ ലെസ്റ്റിനുമായി ഇപ്പോഴും പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു എന്നാണ് വിവരം. യുവതിയെ കുത്തിയതിന് പിന്നാലെ ലെസ്റ്റിൻ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി.

English Summary:

Women Brutally Attacked : A woman in Puthukkad, Thrissur, was brutally attacked and stabbed by her ex-husband.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com