ADVERTISEMENT

ജറുസലം ∙ ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും. അതിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിന്റെ ഉന്മൂലനം ആവശ്യമാണ്. അവരുടെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ സൈനിക ശേഷി തകർക്കാൻ ഇസ്രയേലിനു കഴിഞ്ഞുവെന്നും മുതിർന്ന നേതൃത്വത്തെ ഇല്ലാതാക്കിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒക്ടോബർ 23ന് പറഞ്ഞിരുന്നു. തുർക്കിയും ഈജിപ്റ്റും ഖത്തറും യുദ്ധം തടയാൻ പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പുതിയ റൗണ്ട് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ഹമാസ് പ്രതിനിധി സംഘത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

2023 ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണമാണ് യുദ്ധത്തിനു തുടക്കമിട്ടത്. ഇത് 1,208 പേരുടെ മരണത്തിന് കാരണമായി. ആക്രമണത്തിനിടെ 251 ബന്ദികളെ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി. അവരിൽ 96 പേർ ഗാസയിൽ തുടരുകയാണ്. 34 പേർ മരിച്ചുവെന്നാണ് സൈന്യം പറയുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 44,758 പേർ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

English Summary:

Netanyahu: Ending Gaza War Now Will Allow Hamas to Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com