ADVERTISEMENT

യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ 'ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം മാധവ് ഗാഡ്‌ഗിലിന്.  പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്. 

2005 മുതൽ പ്രചോദനാത്മകമായ രീതിയിൽ പാരിസ്ഥിതിക മേഖലയിൽ ഇടപെടൽ നടത്തിയിട്ടുള്ള 122 പേരെ പുരസ്കാരം നൽകി ആദരിച്ചിരുന്നു. "ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വർഷങ്ങളായി അദ്ദേഹം മുൻപന്തിയിലുണ്ട്. ഗാഡ്ഡില്ലിന്റെ പ്രവർത്തനങ്ങൾ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.’’ യുഎൻഇപി പറയുന്നു.

English Summary:

"Champions of the Earth" Award: Indian Ecologist Madhav Gadgil Wins Prestigious UN "Champions of the Earth" Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com