ADVERTISEMENT

കോഴിക്കോട്∙ സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ  കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വച്ചും പലതവണ പീഡിപ്പിക്കുകയായിരുന്നു. 

വിദ്യാർഥിനിയുടെ 5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. തുടർന്നു പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്കു കടന്നുകളഞ്ഞു. പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്തു. 

കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം എഎസ്ഐ സജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്നു പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Rape: Man arrested at Kannur airport for allegedly impregnating a minor under false promise of marriage and fleeing abroad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com