ADVERTISEMENT

ചെന്നൈ∙ മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോൾ പിണറായി വിജയനുമായി സംസാരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. 

മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം.

4ന് ആണ് അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ 2 ലോറികളിൽ മണൽ കൊണ്ടുവന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിൽ അക്കാര്യം കേരളത്തെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിച്ചായിരുന്നു തമിഴ്നാടിന്റെ നീക്കം. അണക്കെട്ടിലേക്ക് പെരിയാർ കടുവസങ്കേതത്തിലൂടെ സാധനങ്ങൾ കൊണ്ടുപോകാൻ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ അനുമതി തമിഴ്നാട് വാങ്ങിയിരുന്നില്ല. തുടർന്നു കേരളം ലോറികൾ തടഞ്ഞിടുകയായിരുന്നു.

English Summary:

Mullaperiyar Dam : Tamil Nadu CM Stalin will discuss the Mullaperiyar Dam maintenance issue with Kerala CM Pinarayi Vijayan during the Vaikom Satyagraha centenary celebrations in Kottayam. The meeting follows recent tensions over maintenance work permissions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com