ബെളഗാവിയിൽ ലിംഗായത്ത് പഞ്ചമസാലി സമുദായത്തിന്റെ മാർച്ചിൽ സംഘർഷം; ലാത്തിവീശി പൊലീസ്
Mail This Article
×
ബെംഗളൂരു∙ കർണാടക ബെളഗാവിയിൽ ലിംഗായത്ത് പഞ്ചമസാലി സമുദായം നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സംവരണം ഉയർത്തണം എന്നാവശ്യപ്പെട്ട് വിധാൻ സൗധയിലേക്ക് നടത്തിയ പ്രതിഷേധമാണ് പൊലീസ് ലാത്തിച്ചാർജിൽ കലാശിച്ചത്.
സമുദായ നേതാവായ ബസവജയ മൃത്യുഞ്ജയ് സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രതിഷേധക്കാർ കാൽനടയായി വിധാൻ സൗധയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമായി. ഇത് പിന്നീട് ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. ഒട്ടേറെ പേർക്ക് പരുക്കേറ്റു.
നിലവിൽ സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും പഞ്ചമശാലിക്കേർപ്പെടുത്തിയിരിക്കുന്ന സംവരണം ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
English Summary:
Reservation quota: demands sparked clashes between the police and the Lingayat Panchamasali community during a protest march in Belagavi, Karnataka.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.