ADVERTISEMENT

തിരുവനന്തപുരം∙ പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. 69 വയസ്സുള്ള വയോധികയുടെ മൃതദേഹം വീടിനു മുന്നില്‍ നിന്നാണ് കണ്ടെത്തിയത്. പോത്തന്‍കോട് സ്വദേശി തൗഫീഖാണ് പിടിയിലായത്. മോഷണത്തിനു വേണ്ടി വയോധികയെ തൗഫീഖ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

വയോധികയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹത്തില്‍ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ ശരീരത്തിലും പരുക്കുകളുണ്ട്. മോഷണശ്രമത്തിനിടെ വയോധിക പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാവാം തൗഫീഖിനു മുറിവേറ്റതെന്നാണ് പൊലീസ് കരുതുന്നത്.

LISTEN ON

English Summary:

Pothencode Murder: A 69-year-old woman was found dead in front of her house in Pothencode, Thiruvananthapuram. Police suspect murder as her gold earrings are missing and marks are found on her body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com