കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടിൽ മോഷണം; രണ്ടു പേർ പിടിയിലെന്ന് വിവരം
Mail This Article
കൊല്ലം∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബവീട്ടിൽ മോഷണം. രണ്ടു പേർ പൊലീസ് പിടിയിലായതായി സൂചന. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദരപുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടുപേർ മതിൽ ചാടി കടന്നുപോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി.
തുടർന്ന് ഇദ്ദേഹം ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചു 2 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.