ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്തിന്റെ യൂണിറ്റ് സിഇഒ ബ്രയൻ തോംസണിന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിൽ. ലൂയീജി മാഞ്ചിയോണി (26) ആണ് പെൻസിൽവേനിയയിലെ ആൽട്ടൂണ എന്ന സ്ഥലത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്കും വ്യാജരേഖകളും കണ്ടെടുത്തു. 

ന്യൂയോർക്ക് നഗരത്തിൽനിന്ന് 280 മൈൽ അകലെയാണ് ആൽട്ടൂണ.  റസ്റ്ററന്റിൽ എത്തിയ പ്രതിയെ ജീവനക്കാരൻ തിരിച്ചറിയുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. സിഇഒയുടെ കൊലപാതകത്തിനു പിന്നാലെ, നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി.

ബുധനാഴ്ച രാവിലെ 6.45നായിരുന്നു ബ്രയൻ തോംസൺ വെടിയേറ്റു കൊല്ലപ്പെട്ടത്. മിഡ്ടൗൺ മാൻ ഹോട്ടലിനു പുറത്തായിരുന്നു സംഭവം. ഹെൽത്ത് കെയര്‍ വാര്‍ഷിക സമ്മേളന വേദിയായ ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്ന തോംസണു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തോംസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 2021 ഏപ്രിലിലാണ് കമ്പനി സിഇഒ ആയി ബ്രയൻ തോംസൺ ചുമതലയേറ്റത്.

English Summary:

UnitedHealth CEO Murder: A suspect, Luigi Manchionne, has been arrested in the murder of Brian Thompson, CEO of a unit of UnitedHealth. The arrest took place in Altoona, Pennsylvania, and police recovered a gun believed to be the murder weapon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com