ADVERTISEMENT

ജയ്പുർ ∙ രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ കുട്ടിയെ രാത്രി രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരിച്ചു.

LISTEN ON

ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അട‌ി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ, മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷം കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. 150 അടി വെള്ളമുള്ള കിണറ്റിൽ ക്യാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയിക്കാതിരുന്നത് ദൗത്യത്തിനു വെല്ലുവിളിയായിരുന്നു.

English Summary:

Rajasthan Borewell Tragedy: Aryan, a five-year-old boy, tragically lost his life after falling into a borewell in Rajasthan. Despite being rescued after a grueling 55 hours, the young boy succumbed to his injuries in the hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com