ADVERTISEMENT

ഗുരുവായൂർ∙ ഏകാദശി ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ കണ്ണൻ്റെ സന്നിധിയിൽ. ദശമി ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 3.00ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (വ്യാഴം) രാവിലെ 9 വരെ നട തുറന്നിരിക്കും.

ഇന്നു രാത്രി മുഴുവൻ ഭക്തർക്ക് ദർശനം നടത്താം. ഏകാദശി ദിവസമായ ഇന്നു രാവിലെ പാർഥ സാരഥി ക്ഷേത്രത്തിലേക്കു ള്ള എഴുന്നള്ളിപ്പിന് കൊമ്പൻ ഗോകുൽ കോലമേറ്റി. പഞ്ചവാദ്യം അകമ്പടിയായി.രാവിലെ 9 ന് ആരംഭിക്കാറുള്ള എഴുന്നള്ളിപ്പ് ഇക്കുറി ഹൈക്കോടതി നിർദ്ദേശ പ്രകാരം രാവിലെ 6.30 ന് ആരംഭിച്ചു. 9 ന് മുൻപായി തിരിച്ചെത്തി.

ഏകാദശിക്ക് പതിവുള്ള ഉദയാസ്തമയ പൂജ ഇക്കുറിയില്ല. രണ്ട് സ്ഥലങ്ങളിലായി ഏകാദശി വ്രതവിഭവങ്ങളോടെ ഭക്തർക്ക് പ്രസാദ ഊട്ട് നൽകുന്നുണ്ട്.രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളവും പഞ്ചവാദ്യവും അകമ്പടിയാകും. ഇന്ന് അർധരാത്രി മുതൽ കുത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം നടക്കും. ദ്വാദശി ദിവസമായ നാളെ (വ്യാഴം) കാലത്ത് 9 ന് ക്ഷേത്രം അടച്ചാൽ വൈകിട്ട് 3.30 ന് മാത്രമേ തുറക്കുകയുള്ളു.

English Summary:

Guruvayur Temple : Thousands gather at Guruvayur Temple for Ekadashi, witnessing the grand procession of Gokul the elephant and partaking in religious observances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com