സ്വാമി അയ്യപ്പന്റെ സ്വർണ ലോക്കറ്റ്: നിയമവശങ്ങൾ പരിശോധിക്കും, താൽപര്യപത്രം ക്ഷണിക്കുമെന്ന് ദേവസ്വം ബോർഡ്
Mail This Article
×
ശബരിമല∙ അയ്യപ്പ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ ലോക്കറ്റ് വിപണിയിൽ ഇറക്കുന്നതിനു താൽപര്യപത്രം ക്ഷണിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഇതിനു മുന്നോടിയായി നിയമവശങ്ങൾ പരിശോധിക്കും. വൻകിട സ്വർണവ്യാപാര സ്ഥാപനങ്ങൾ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കി 916 സ്വർണ ലോക്കറ്റ് പുറത്തിറക്കുന്നതിന്റെ നിയമവശങ്ങൾ പഠിച്ചു താൽപര്യ പത്രം ക്ഷണിക്കാനാണു പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ അടങ്ങുന്ന ബോർഡിന്റെ ധാരണ. ഒരു ഗ്രാം, രണ്ട് ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം എന്നീ 5 തരത്തിലുള്ള ലോക്കറ്റ് ഉണ്ടാകും.
English Summary:
Golden Locket of Ayyappan: Gold lockets featuring the image of Ayyappan will soon be available as the Travancore Devaswom Board has decided to move forward with the idea.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.