ADVERTISEMENT

കണ്ണൂർ∙ തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. സംഭവത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ക്യാംപസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നില നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ– കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം എടക്കാട് പൊലീസെത്തിയാണ് പരിഹരിച്ചത്.

കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന് പരാതി നൽകാനെത്തിയ തങ്ങളെ യാതൊരു പ്രകോപനവും ഇല്ലാതെ എസ്എഫ്ഐ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു. രണ്ടാമത് സ്ഥാപിച്ച കൊടിമരവും എസ്എഫ്ഐ നശിപ്പിച്ചു എന്നും കെഎസ്‌യു പറയുന്നു. എന്നാൽ, ക്യാംപസിൽ പുറമേ നിന്നുള്ളവരുടെ കൂടെ എത്തിയ കെഎസ്‌യു പ്രവർത്തകർ തങ്ങളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് ഐടിഐ ക്യാംപസ് അടച്ചിട്ടതായി കോളജ് അധികൃതർ പറഞ്ഞു. എസ് എഫ്ഐയുടെ 5 പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിയിലും കണ്ണൂർ എകെജി ആശുപത്രിയിലും ചികിത്സയിലാണ്. സംഘർഷത്തിൽ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐടിഐ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനിന് നട്ടെല്ലിന് പരുക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് നാല് കെഎസ്‌യു പ്രവർത്തകർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

English Summary:

Student clash: SFI, KSU workers clash at Thottada ITI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com