ADVERTISEMENT

കോഴിക്കോട് പരസ്യ ചിത്രീകരണത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം ഇന്നലെ കേട്ടത്. അതുമായി ബന്ധപ്പെട്ട വാർത്തകൾ തന്നെയായിരുന്നു ഇന്നും വാർത്താലോകത്ത് നിറഞ്ഞുനിന്നത്. അപകടമുണ്ടാക്കിയ ബെൻസ് ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാന്‍ ഇന്ന് അറസ്റ്റിലായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. 

ആൽവിനെ ഇടിച്ച, തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ജി–വാഗണ് ഇൻഷുറൻസില്ലെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ജി–വാഗണിന്റെ ഉടമസ്ഥത ഡ്രിവൻ ബൈ യു മൊബിലിറ്റി എന്ന തെലങ്കാന കമ്പനിയുടെ ഉടമ അശ്വിന്‍ എന്നയാളുടെ പേരിലാണ്. 

അതിനിടെ തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷമെന്ന വാർത്തയും പുറത്തുവന്നു. സംഭവത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. 

അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറു മരണം. താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി. 

English Summary:

Today's Recap: Major incidents that happened today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com