ADVERTISEMENT

ഒറ്റപ്പാലം (പാലക്കാട്)∙ രക്ഷിതാക്കൾ നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി. ഈസ്റ്റ് ഒറ്റപ്പാലത്തു ബേക്കറിക്കു മുന്നിലായിരുന്നു സംഭവം. രക്ഷിതാക്കൾ ബേക്കറിയിലേക്കു പോയ സമയത്താണ് കുട്ടികൾ കാർ സ്റ്റാർട്ട് ചെയ്തത്. പിന്നാലെ കാർ മുന്നിലേക്കു കുതിച്ചു. 

റോഡ് കുറുകെ കടന്ന കാർ അപ്പുറത്തെ മതിലിൽ ഇടിച്ചാണു നിന്നത്. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു. ആർക്കും പരുക്കില്ല. കാറിന്റെ മുൻഭാഗം തകർന്നു. സംഭവം നടന്നപ്പോൾ റോഡിൽ തിരക്കില്ലാത്തത് വലിയ അപകടം ഒഴിവാക്കി.

English Summary:

Car Accident: In a shocking incident in Ottapalam, children started their parents' unattended car, causing it to crash.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com