റഷ്യൻ ആയുധ വിദഗ്ധൻ മിഖായേൽ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടു; പുട്ടിന്റെ അടുത്ത അനുയായി, പിന്നിൽ യുക്രെയ്നോ ?
Mail This Article
×
മോസ്കോ∙ റഷ്യൻ ആയുധ വിദഗ്ധനും പുട്ടിന്റെ അടുത്ത അനുയായിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെയാണ് ഷാറ്റ്സ്കിയെ മോസ്കോയ്ക്ക് പുറത്തുള്ള കുസ്മിൻസ്കി വനത്തിൽവച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറൽ ഡയറക്ടറായിരുന്നു മിഖായേൽ ഷാറ്റ്‌സ്‌കി.
അതേസമയം, ഷിറ്റ്സ്കിയെ കൊലപ്പെടുത്തിയതിന് പിന്നിൽ യുക്രെയ്ൻ ഡിഫൻസ് ഇന്റലിജൻസാണെന്ന് ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ൻ ഡിഫൻസ് ഇന്റലിജൻസ്. ഇവർ ഷാറ്റ്സ്കിയെ ലക്ഷ്യം വച്ച് മോസ്കോയിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നതായാണ് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈയ്ൻ ഏറ്റെടുത്തിട്ടില്ല.
English Summary:
Mikhail Shatskikh Assassination: A prominent Russian arms expert and close ally of Putin, Mikhail Shatskikh, was found shot dead in Moscow.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.