ADVERTISEMENT

ശബരിമല∙ സന്നിധാനത്ത് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്നു കിഴക്കേമണ്ഡപത്തിൽ കാർത്തിക ദീപം തെളിയിച്ചു. പതിനെട്ടാംപടിക്ക് ഇരു വശത്തുമുള്ള കമ്പവിളക്ക് തെളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ദേവസ്വം ജീവനക്കാരും സ്പെഷൽ ഡ്യൂട്ടിക്കാരും ചേർന്ന് സന്നിധാനമാകെ ദീപം ഒരുക്കി. ദീപാരാധനാവേളയിൽ സന്നിധാനം, മാളികപ്പുറം തുടങ്ങി എല്ലായിടത്തും കർപ്പൂര ദീപങ്ങളും തെളിയിച്ചു. കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ പതിനെട്ടാംപടിക്ക് മുൻ വശം കർപ്പൂരദീപം കൊണ്ട് ഓങ്കാരം തീർത്തതും ശ്രദ്ധേയമായി.

ഇരുളകറ്റി: തൃക്കാർത്തികയായ ഇന്നലെ ശബരിമല സന്നിധാനത്ത് ദേവീപ്രീതിക്കായി കാർത്തിക വിളക്ക് തെളിയിക്കുന്നു. ചിത്രം: സിബു ഭുവനേന്ദ്രൻ / മനോരമ
ഇരുളകറ്റി: തൃക്കാർത്തികയായ ഇന്നലെ ശബരിമല സന്നിധാനത്ത് ദേവീപ്രീതിക്കായി കാർത്തിക വിളക്ക് തെളിയിക്കുന്നു. ചിത്രം: സിബു ഭുവനേന്ദ്രൻ / മനോരമ
English Summary:

Karthika Deepam: Thousands Witness the Lighting of the Karthika Deepam at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com