ADVERTISEMENT

ന്യൂഡൽഹി∙ സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്നും ഒഴിപ്പിച്ചത്. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്നു പോയ തീർഥാടകരാണെന്നും ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരെയും ലബനനിലേക്ക് സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം. ഡമാസ്കസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒഴിപ്പിച്ച ഇന്ത്യക്കാരെ അതിർത്തി വരെ അനുഗമിച്ചു. അവിടെ നിന്ന് ലബനനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകി. ബെയ്റൂട്ടിൽ ഇവർക്ക് താമസ സൗകര്യവും അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങളും എംബസി ഒരുക്കിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English Summary:

India Successfully Evacuates All Citizens from Syria: The Indian government successfully evacuates all Indian nationals from Syria. The evacuees are currently in Beirut, Lebanon, awaiting their return to India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com