ADVERTISEMENT

ചെന്നൈ∙ ഈറോഡ് ഈസ്റ്റിൽ കാലയളവ് പൂർത്തിയാക്കാതെ മകനും അച്ഛനും വിടവാങ്ങി. തമിഴ്നാട് കോൺഗ്രസ് മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്. ഇളങ്കോവനാണ് (76) അന്തരിച്ചത്. ഈറോ‍ഡ് ഈസ്റ്റ് എംഎൽഎയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മകനായിരുന്ന തിരുമകൻ ഇവരയുടെ നിര്യാണത്തെത്തുടർന്ന് 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് എംഎൽഎയായത്. ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്. ഇതോടെ അഞ്ച് വർഷത്തിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിനുംകൂടി സാക്ഷ്യം വഹിക്കുന്ന അപൂർവ മണ്ഡലമായി ഈറോഡ് ഈസ്റ്റ് മാറി.

2004-2009 വരെ ഗോപിചെട്ടിപ്പാളയത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു. മൻമോഹൻ സിങ് സർക്കാരിൽ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായിരുന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഏറ്റവും ശക്തനായ പ്രവർത്തകനായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഡിഎംകെയുടെ എ. ഗണേഷമൂർത്തിയോട് ഈറോഡ് സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തേനിയിൽ ഒ. പനീർസെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്ര കുമാറിനോടും തോൽക്കുകയായിരുന്നു. 

മകൻ മരിച്ചതിന്റെ കഠിനമായ വേദന ഉള്ളിലുള്ളപ്പോഴാണ് പാർട്ടിക്കുവേണ്ടി സീറ്റ് നിലനിർത്താൻ 75ാം വയസ്സിലും അദ്ദേഹം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അദ്ദേഹത്തിന് മകന്റെ മരണം. രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം അദ്ദേഹം നിർണായകമായ പല പദവികളിലും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് തീരാത്ത വിടവായിരിക്കുമെന്ന് നേതാക്കൾ അനുശോചിച്ചു.

English Summary:

Senior Congress Leader EVKS Elangovan No More: EVKS Elangovan, a senior leader of the Tamil Nadu Congress and former TNCC president, has passed away in Chennai following a respiratory illness. He was elected as the MLA from Erode East in the 2023 by-election following the death of his son and previous MLA, Thirumahan Everaa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com