ന്യൂസ്മേക്കര്‍ അന്തിമപട്ടികയായി; സുരേഷ് ഗോപി, ഷാഫി, അന്‍വര്‍, ശ്രീജേഷ് ഫൈനല്‍ റൗണ്ടില്‍
Mail This Article
കൊച്ചി ∙ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024 തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഷാഫി പറമ്പില്‍ എംപി, പി.വി.അന്‍വര്‍ എംഎല്‍എ, ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷ് എന്നിവരാണു പട്ടികയിലിടം നേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ് മേക്കര്‍ അന്തിമപട്ടികയിലിടം നേടിയത്.
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ചും ഇടതുതാവളംവിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചുമാണു പി.വി.അന്‍വര്‍ വാര്‍ത്തകളിൽ നിറഞ്ഞത്. വടകരയിലെയും പാലക്കാട്ടെയും രാഷ്ട്രീയ നേട്ടങ്ങളിലൂടെ വാര്‍ത്താകേന്ദ്രമായ ഷാഫി പറമ്പില്‍ എംപിയും കായികലോകത്തുനിന്ന് പി.ആര്‍.ശ്രീജേഷും ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലേക്ക് പ്രവേശിച്ചു. തൃശൂരിലെ അട്ടിമറി വിജയവും കേന്ദ്രമന്ത്രിസഭയിലെ സ്ഥാനലബ്ധിയും പൂരം വിവാദവുമൊക്കെയായി വാര്‍ത്തകളിലും താരമായ സുരേഷ് ഗോപിയും പട്ടികയിലുണ്ട്.
നാലുപേരില്‍നിന്ന് ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം നേടും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്കു വോട്ട് രേഖപ്പെടുത്താം. കെഎല്‍എം ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2024 സംഘടിപ്പിക്കുന്നത്. വോട്ടു ചെയ്യാന്‍ സന്ദര്‍ശിക്കുക: manoramanews.com/newsmaker