ADVERTISEMENT

കോഴിക്കോട്∙ എംഎസ് സൊല്യൂഷനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ എഇഒയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് അവഗണിച്ചു. സെപ്റ്റംബര്‍ 16നാണ് കോഴിക്കോട് കൊടുവള്ളി എഇഒ ഇതുസംബന്ധിച്ച് ഡിഇഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പത്താം ക്ലാസ് ഇംഗ്ലിഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത് വിവാദമായതോടെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തുലുകൾ പുറത്തുവന്നത്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെങ്ങനെയെന്നു കണ്ടെത്തുക എളുപ്പമാവില്ലെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.

ചോദ്യപേപ്പർ തയാറാക്കുന്നത് ഒട്ടേറെ പേർ ചേർന്ന പ്രക്രിയയാണ്. പത്താം ക്ലാസ് ചോദ്യപ്പേപ്പര്‍ ഡയറ്റുകളാണ് തയാറാക്കുന്നത്. ഇത് എസ്എസ്കെ അച്ചടിച്ചു നല്‍കും. ചോദ്യപേപ്പര്‍ തയാറാക്കുന്നതോ, അച്ചടിക്കുന്നതോ സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെപ്പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ ചോദ്യപേപ്പര്‍ തയാറാക്കുന്നത് എസ്‌സിഇആര്‍ടി സംഘടിപ്പിക്കുന്ന ശിൽപശാലയിലാണ്. ഓരോ ഗ്രൂപ്പിലും എട്ട് അധ്യാപകർ വരെയുണ്ടാകും; എസ്‌സിഇആര്‍ടി ഉദ്യോഗസ്ഥരും ഉണ്ടാകും.

രണ്ടു സെറ്റ് ചോദ്യപേപ്പറില്‍നിന്ന് ഒരെണ്ണം കേരളത്തിന് പുറത്തെ പ്രസ്സിലാണ് അച്ചടിക്കുന്നത്. അവര്‍തന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും എത്തിക്കും. വാട്സാപ്, മെയിൽ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാറുമുണ്ട്. ഈ പ്രക്രിയ മുഴുവൻ പരിശോധിക്കുക എളുപ്പമല്ല. ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ സ്കൂള്‍തലത്തില്‍ തയാറാക്കി ചുമതല പ്രധാന അധ്യാപകര്‍ക്കും അധ്യാപകരുടെ സമിതിക്കും കൈമാറാം. ചോദ്യപേപ്പർ ചോർച്ചയോടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്നത് വികേന്ദ്രീകൃതമാകണം എന്ന ആവശ്യം ശക്തമാവുകയാണ്. അതിനിടെ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത നടപടി വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

English Summary:

Question paper leak: The Education Department ignored the report demanding an inquiry against MS Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com