ADVERTISEMENT

ന്യൂഡൽഹി∙ മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി.  കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാത്രി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപതി മുർമു എന്നുവരുമായി കൂടിക്കാഴ്ച നടത്തും. 

ശ്രീലങ്കൻ വിദേശകാര്യമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും ദിസനായകെയെ അനുഗമിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

English Summary:

India Welcomes Sri Lankan President Dissanayake: Sri Lankan President Anura Kumara Dissanayake embarks on a three-day visit to India, marking his first foreign trip since assuming office. The visit signifies strengthening ties and collaboration between the two nations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com