വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് പരുക്ക്
Mail This Article
×
പുൽപ്പള്ളി∙ വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശി സതീശനാണ് (40) പരുക്കേറ്റത്. പ്രദേശത്തെ റിസോർട്ട് നിർമാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ് സതീശൻ.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ വരുംവഴിയാണ് ആക്രമണം നടന്നത്. കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു.
English Summary:
Wild Elephant Attacks Again: Wild elephant attacks continue to plague Wayanad as a construction worker from Palakkad was injured in the Chekadi Chantharoth forest area while walking to a nearby shop.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.