പാർക്ക് ചെയ്ത വാഹനം പിന്നോട്ട് നീങ്ങി; പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ തലയടിച്ച് വീണ് 76കാരന് ദാരുണാന്ത്യം
Mail This Article
×
ചെറുപുഴ (കണ്ണൂർ)∙ നിർത്തിയിട്ടിരുന്ന സ്വന്തം വാഹനം പിന്നോട്ട് നീങ്ങിയതു പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ് വയോധികന് ദാരുണാന്ത്യം. തിരുമേനി മുതുവത്തെ ആനിത്തോട്ടത്തിൽ ജോർജ് (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.
ടൗണിൽ റോഡിന്റെ വശത്ത് വാഹനം നിർത്തിയിട്ടതിന് ശേഷം കടയിൽനിന്നു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു ജോർജ്. റോഡിന്റെ മറുവശത്ത് എത്തിയതിന് ശേഷമാണ് വാൻ തനിയെ ഉരുണ്ട് വരുന്നത് കണ്ടത്.
വാൻ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ ജോർജ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജോർജിനെ നാട്ടുകാർ ചെറുപുഴയിലെ സ്വകാര്യ ആശുപ്രതിയിലും തുടർന്ന് കണ്ണൂരിലേയ്ക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
Tragedy in Cherupuzha: Cherupuzha witnessed a tragic accident as a 76-year-old man lost his life after being run over by his own vehicle which rolled backwards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.