ADVERTISEMENT

ലക്നൗ∙ കയ്യിൽ കയർ ബന്ധിച്ച പ്രതി പൊലീസ് ഉദ്യോഗസ്ഥനെ പുറകിലിരുത്തി ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്തവർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എപ്പോൾ പകർത്തിയ ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.

പ്രതി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതാണ് ദൃശ്യങ്ങളിൽ. കയറിന്റെ ഒരറ്റം കോൺസ്റ്റബിളിന്റെ കയ്യിലാണ്. പ്രതിക്കു ഹെൽമറ്റില്ലെങ്കിലും കോൺസ്റ്റബിൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെയിൻപുരി പൊലീസ് അറിയിച്ചു.

English Summary:

Police Misconduct: Viral video shows handcuffed suspect riding a bike without a helmet in Uttar Pradesh, with a police officer seated behind him, raising concerns about potential police misconduct.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com