ADVERTISEMENT

തിരുവനന്തപുരം∙ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടൽ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോർട്ട് പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എയർപോർട്ട് സാജന്റെ മകൻ ഡാനി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. എതിർചേരിയിൽ പെട്ട ഓംപ്രകാശും സുഹൃത്തും എത്തുകയും ഡിജെയ്ക്കിടെ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഓംപ്രകാശിനെ കൂടാതെ 10 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

English Summary:

Omprakash Arrested: Goonda leader Omprakash was arrested in Thiruvananthapuram after failing to appear before the police in connection with a brawl that occurred during a DJ party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com