വിനീതിന്റെ മരണകാരണം വെടിയുണ്ട തലയോട്ടിയിൽ തുറച്ചുകയറിയുണ്ടായ മുറിവ്: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
മഞ്ചേരി∙എസ്ഒജി കമാൻഡോ വിനീതിന്റെ മരണത്തിനു കാരണം വെടിയുണ്ട തലയോട്ടിയിൽ തുറച്ചുകയറിയുണ്ടായ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീത്തിന്റെ ഇടതുഭാഗത്തെ താടിയെല്ലിലൂടെ കയറിയ വെടിയുണ്ട തലച്ചോറ്, തലയോട്ടി എന്നിവ തുളച്ച് തലയുടെ മുകൾ ഭാഗത്തുകൂടി (പരേറ്റിൽ ബോൺ വഴി) പുറത്തുകടന്നിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പോസ്റ്റ്മോർട്ടം 4.30നാണ് അവസാനിച്ചത്. ഏകദേശം 2 സെമീ വ്യാസമുള്ള മുറിവ് ആണ് തലയിലുണ്ടായിരുന്നത്. തലയോട്ടിയുടെയും തലച്ചോറിന്റെയും ഭാഗങ്ങൾ പുറത്തേക്ക് തെറിച്ചിരുന്നു. വലതുകാൽ മുട്ട് നിലത്തുകുത്തി തോക്കിന്റെ ഒരറ്റം (മസിൽ എൻഡ്) നിലത്തു ചേർത്ത് ഇടതുഭാഗത്തെ താടിയെല്ലിലൂടെ വെടി വച്ചതാകാമെന്നാണ് കരുതുന്നത്. രാത്രി ഭക്ഷണം കഴിച്ച ഉടനെയായിരുന്നു സംഭവം. ഒരു വർഷം മുൻപ് ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ പാട് ശരീരത്തിലുണ്ട്.
തോക്ക് ഉപയോഗിച്ചതിന്റെയോ വെടിയുണ്ടയുടെയോ പാടുകളോ, പൊടിയോ കയ്യിൽനിന്ന് ശേഖരിക്കാനായില്ല. ഫൊറൻസിക് ഡോക്ടറുടെ പരിശോധനയ്ക്കു മുൻപ് ബാലിസ്റ്റിക് എക്സ്പെർട്, ശാസ്ത്രീയ വിദഗ്ധരോ കൈകൾ പരിശോധിച്ചതായാണ് സൂചന. നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനാൽ തീവ്ര പരിശീലനത്തിനുള്ള ശാരീരിക ശേഷി ഉണ്ടോ എന്നറിയാൻ വൈദ്യ പരിശോധന നടത്തിയിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിഡിയോ, ഫോട്ടോ എന്നിവ ശേഖരിച്ചതുൾപ്പെടെ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടം. മെഡിക്കൽ കോളജ് ആശുപത്രി ഫൊറൻസിക് മേധാവി ഡോ.ഹിതേഷ് ശങ്കർ, ഫൊറൻസിക് സർജൻ ഡോ. ലെവിസ് വസിം, ഡോ.അഫ്ര എന്നിവർ നേതൃത്വം നൽകി.