ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം നൽകുന്നത് തടഞ്ഞ് സുപ്രീം കോടതി
Mail This Article
×
ന്യൂഡൽഹി ∙ സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകുന്നത് സുപ്രീം കോടതി തടഞ്ഞു. പുരസ്കാരം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
സുബ്ബലക്ഷ്മിയെ ടി.എം.കൃഷ്ണ പലപ്പോഴായി അപഹസിച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ ശ്രീനിവാസൻ ആരോപിച്ചിരുന്നത്. ഹർജിയിൽ വാദം പൂർത്തിയാകുന്നത് വരെ പുരസ്കാരം നൽകുന്നത് മാറ്റിവയ്ക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
മദ്രാസ് മ്യൂസിക് അക്കാദമിയുടെതാണ് സംഗീത കലാനിധി പുരസ്കാരം. 2005 മുതലാണ് ഇത് സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം എന്നറിയപ്പെട്ടു തുടങ്ങുന്നത്.
English Summary:
T.M. Krishna's Sangita Kalanidhi Award: Supreme Court has stayed the prestigious Sangita Kalanidhi M.S. Subbulakshmi Award for musician T.M. Krishna following a petition filed by M.S. Subbulakshmi's grandson
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.