അമൃത്‌സറിൽ ഇസ്‌ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; 10 പേർ കസ്റ്റഡിയിൽ
Mail This Article
×
അമൃത്‌സർ∙ പഞ്ചാബിലെ അമൃത്‌സറിൽ ഇസ്‌ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. പുലർച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
‘‘സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആളുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. അതു പരിശോധിച്ച ശേഷം 10 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.’’ – അമൃത്‌സർ പൊലീസ് കമ്മിഷണർ പറഞ്ഞു. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.
English Summary:
explosion : An explosion rocked Amritsar near Islamabad Police Station in the early hours. Police have detained 10 individuals, including a minor, linked to the blast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.