വീണ്ടും ചോര പടർന്ന് പുനലൂർ–മൂവാറ്റുപുഴ റോഡ്; ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം
Mail This Article
×
പത്തനംതിട്ട∙ രണ്ടു ദിവസം മുൻപ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. കോന്നി വകയാറിൽ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) ആണ് മരിച്ചത്. പാഴ്സൽ സർവീസ് ജീവനക്കാരനാണ്. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽനിന്നു തെന്നി മാറിയാണ് അപകടം.
കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സ്ഥലത്തുനിന്ന് 4 കിലോമീറ്റർ അകലെയാണ് ഇപ്പോഴത്തെ അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നേമം ശാന്തിവിള സ്വദേശി ഷാഫിക്ക് (25) പരുക്കേറ്റു. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. ഇല്ലിക്കൽകല്ല് സന്ദർശിച്ചശേഷം കൂട്ടുകാരോടൊപ്പം മടങ്ങുകയായിരുന്നു. ബൈക്ക് റോഡിനു പുറത്തേക്കു തെന്നിമാറി റോഡരികിൽ ഇടിച്ചുനിന്നു.
English Summary:
Punalur-Muvattupuzha bike accident : A young man was killed and another injured in a bike accident on the Punalur-Muvattupuzha highway in Kerala, just days after a fatal car crash on the same road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.