ADVERTISEMENT

ശബരിമല ∙ ചാലക്കയത്തിനു സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്. അഞ്ച് തീർഥാടകർക്കും രണ്ടു ബസിലെയും ഡ്രൈവർമാർക്കുമാണ് പരുക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാത്രി 2 മണിയോടെയാണ് അപകടം. പമ്പയിൽ നിന്ന് എരുമേലിക്കു പോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കൽ നിന്നു പമ്പയിലേക്കു വന്ന ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്നു പമ്പ - നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. പുലർച്ചേ സന്നിധാനത്ത് എത്തി ദർശനം നടത്താൻ ആഗ്രഹിച്ച തീർഥാടകർ വഴിയിൽ കൂടുങ്ങി.

English Summary:

Sabarimala Accident: Seven injured as two KSRTC buses collide near Sabarimala's Chalakkayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com