ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളമുണ്ടായി. ഗവർണർക്ക് നിരന്തരമായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നെന്ന രാജ്ഭവന്റെ ആരോപണത്തിനിടെയാണ് പ്രതിഷേധം. 

സർവകലാശാല ആസ്ഥാനത്തിനു പുറത്തു സംഘടിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗവർണർ സ്വന്തം നിലയ്ക്ക് സർവകലാശാലകളിൽ നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. യൂണിവേഴ്സിറ്റി കോളജിൽനിന്ന് പ്രകടനമായാണ് എസ്എഫ്ഐ പ്രവർത്തകരെത്തിയത്. പുറത്തെ ഗേറ്റിൽ ഇവരെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രവർത്തകർ ഗേറ്റ് തള്ളി തുറന്നു സെനറ്റ് ഹാളിനു അടുത്തേക്ക് എത്തുകയായിരുന്നു.

സെനറ്റ് ഹാളിന്റെ വാതിലും ജനലുകളും പൊലീസ് അടച്ചു. ഗവർണർ സംഘപരിവാറിന്റെ ആളുകളെ തിരുകിക്കയറ്റി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുകയാണെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിൽനിന്ന് എസ്എഫ്ഐ പിന്നോട്ടു പോകില്ല. ഹാളിനകത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചാൽ പ്രതിഷേധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

English Summary:

SFI Protest in Kerala University: SFI staged a massive protest against Governor Arif Muhammad Khan in Thiruvananthapuram over alleged unilateral appointments in Kerala University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com