ADVERTISEMENT

∙ കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായം കൈമാറി. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ പരാജയമെന്നാരോപിച്ച് കുട്ടമ്പുഴയിൽ നടന്ന ഹർത്താൽ പൂർണം. 

സ്വകാര്യ ബസിടിച്ച് ആളുകൾ മരിച്ചാൽ വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. റോ‍ഡ് സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിൽ 2 പേർ അറസ്റ്റിലായി. 

എൻസിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഇന്നും തീരുമാനമായില്ല. എ.കെ.ശശീന്ദ്രനെ മന്ത്രിപദവിയിൽനിന്ന് മാറ്റേണ്ട ആവശ്യകത ശരദ് പവാറും പി.സി.ചാക്കോയും പ്രകാശ് കാരാട്ടിനെ അറിയിച്ചു. 

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. 

അങ്കമാലി–എരുമേലി ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്രനിർദേശങ്ങൾ അംഗീകരിക്കില്ലെന്ന് കേന്ദ്രം. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്നും ആദ്യഘട്ടത്തിൽ‌ സിംഗിൾ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 

സാന്ദ്ര തോമസിനെ ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽനിന്ന് പുറത്താക്കിയ നടപടി എറണാകുളം സബ്കോടതി സ്റ്റേ ചെയ്തു.

English Summary:

Today's Recap 17-12-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com