ADVERTISEMENT

തൃശൂർ∙ അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതികൾക്കു വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ലീലയ്ക്കുമാണു വെട്ടേറ്റത്. വെട്ടേറ്റതിനു പിന്നാലെ സത്യൻ മരിച്ചു. സത്യന്റെ സഹോദരനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവം നഗറിൽ ചന്ദ്രമണിയാണു വെട്ടിയത്. ചന്ദ്രമണിയുടെ ഭാര്യയ്ക്കും പരുക്കുണ്ട്. ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മദ്യപിച്ചുണ്ടായ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു ‌എന്നാണ് വിവരം. കണ്ണൻകുഴി വടാപ്പാറയിലാണു സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്കു പോയതായിരുന്നു ഇവരെന്നാണു വിവരം.

English Summary:

Athirappilly murder : a family dispute escalated into a fatal attack in the forest near Kannankuzhi Vadappara. Police have apprehended the alleged attacker, Chandranmani, who is the brother-in-law of the victim, Sathyan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com